NEWS
എടവനക്കാട് മഹല്ല് അസോസിയേഷൻ(ഇമ )സ്ഥാപക നേതാവ് റസാക്ക് മുല്ലക്കരയ്ക്ക് യാത്രയയപ്പ് നൽകി
09/08/2026 12:14 PM IST
nila

ദോഹ: എടവനക്കാട് മഹല്ല് അസോസിയേഷൻ ഖത്തർ(ഇമ )സ്ഥാപക നേതാവും ദീർഘകാല ഖത്തർ പ്രവാസിയുമായ റസാക്ക് മുല്ലക്കരയ്ക്ക് ഇമ അസോസിയേഷൻ്റെ നേതൃത്വത്തിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി.
പ്രസിഡന്റ് പി ബി അസീസ് ചടങ്ങിൽ അധ്യക്ഷത വഹിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു. സംഘടനയ്ക്ക് റസാക്ക് മുല്ലക്കര നൽകിയ വിലപ്പെട്ട സേവനങ്ങളെ സ്മരിച്ചുകൊണ്ട് സീനിയർ മെമ്പർ അബ്ദുറഹ്മാൻ സാഹിബ് ഇമയുടെ മൊമെന്റോ അദ്ദേഹത്തിന് കൈമാറി.
ചടങ്ങിൽ അക്ബർ, അബ്ദുറഹ്മാൻ, ഇസുദീൻ, പി.ബി. അബ്ദുൽ അസീസ്, ഷിയാസ്, ഗഫൂർ, അനീഷ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. മറുപടി പ്രസംഗത്തിൽ റസാഖ് സാഹിബ് തന്റെ ദീർഘകാല പ്രവാസ ജീവിതത്തിലെയും സംഘടനാ രംഗത്തെയും ഓർമ്മകളും അനുഭവങ്ങളും പങ്കുവെച്ചു.
ജനറൽ സെക്രട്ടറി ഫൈസൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ അഫ്സൽ, ഷഫീഖ്, ജസിൽ, അജ്മൽ,ഇസുദീൻ , അനീഷ്, നിറാസ്, ജദീർ മുഹമ്മദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











